Posts

Showing posts from April, 2020

വീട്ടിലിരുന്ന് ജോലി ചെയ്യാം. നിങ്ങളുടെ ജില്ലയില്‍ ഓണ്‍ലൈന്‍ മാട്രിമോണിയല്‍ ഫ്രാഞ്ചെസി ഇപ്പോള്‍ ആരംഭിക്കാം.

Image
കോവിഡ്-19 ലോകത്തെയാകെ പിടിച്ചുലക്കുന്ന ഈ സമയത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്കഡൗണിന്റെ ഭാഗമായി വീട്ടിലിരിക്കുകയാണ് നമ്മളെല്ലാവരും. തൊഴില്‍ മേഖലയും ബിസിനസ്സ് മേഖലയും അടക്കം രാജ്യത്തെ വ്യാപാര വ്യവസായ മേഖലകള്‍ വന്‍ പ്രതിസന്ധിയിലാണ് ഇപ്പോള്‍. കോവിഡ്-19 ഫലപ്രദമായി നേരിടാന്‍ ഇതല്ലാതെ മറ്റു വഴികളും ഇല്ല. ഈ സമയത്ത് മിക്കവാറും ആളുകള്‍ ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ സംവിധാനത്തെയാണ്. നിത്യോപയോഗ സാധനങ്ങള്‍ക്കും വിവിധ സേവനങ്ങള്‍ക്കും ഇന്ന് ഓണ്‍ലൈന്‍ സംവിധാനം നിലവിലുണ്ട്. നിങ്ങളുടെ ജില്ലയില്‍ ഓണ്‍ലൈനായി ചെയ്യാവുന്ന മികച്ച വരുമാനമുള്ള ഒരു ബിസിനസ്സിനെകുറിച്ചാണ് ഇവിടെ പറയുന്നത്. www.mangalyanet.com എന്ന ഓണ്‍ലൈന്‍ വൈവാഹിക സേവന വെബ്‌സൈറ്റ് കേരളത്തിലെ മികച്ച ഒരു മാട്രിമോണിയല്‍ വെബ്‌സൈറ്റാണ്. മലപ്പുറം ജില്ലയിലെ മഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ വെബ്‌സൈറ്റ് മലപ്പുറം ജില്ലയില്‍ കുടുംബശ്രീ സംരംഭവുമായി സഹകരിച്ചുകൊണ്ട് 'കുടുംബശ്രീ മംഗല്യനെറ്റ്' എന്ന പേരിലാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ വിവാഹം അന്വേഷിക്കുന്ന, നിയമപ്രകാരം വിവാഹപ്രായമായ യുവതീയുവാക്കള്‍ക്ക് www.mangalyanet.com എന്ന വെബ്‌സൈറ്...

ലോക്കഡൗണ്‍ കാലത്തെ 15 ദിനങ്ങള്‍. നമ്മള്‍ പഠിച്ചതും പഠിക്കേണ്ടതും

Image
കോവിഡ് വ്യാപനം തടയുന്നതിന് പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യു 15 ദിവസം പിന്നിടുകയാണ്. ലോകത്തെയാകെ കാര്‍ന്നു തിന്നുന്ന കോവിഡ്-19 എന്ന മഹാമാരി ഇന്ത്യയെയും തെല്ലൊന്നുമല്ല ആശങ്കയിലാക്കിയത്. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത ശേഷം ഭീതിയിലായ ജനതയെ നിയന്ത്രണത്തിലാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഒട്ടും സമയം കളയാതെ ശ്രമിച്ചതിന്റെ ഫലമായി ഇന്ത്യയില്‍ കോവിഡ്-19 വ്യാപനം താരതമ്യേന നിയന്ത്രണത്തിലാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണ്‍ തീര്‍ത്തും ശരിയായ തീരുമാനമായിരുന്നെങ്കിലും ദിവസ വേതനക്കാരായ സാധാരണക്കാരിലും ജോലിക്കാരിലും ബിസിനസ്സുകാരിലും അടക്കം അതുണ്ടാക്കിയ ആശങ്ക ചെറുതൊന്നുമല്ല. ഇതൊരു പാഠമായിരുന്നു എന്നുതന്നെ പറയാം. ഈ ലോക്കഡൗണ്‍ സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങള്‍ എന്തെല്ലാമാണ്? ഇത് നിയന്ത്രണങ്ങളുടെ കാലഘട്ടമായിരുന്നു. ജീവിതത്തിലെ പല കാര്യങ്ങളും അനിവാര്യമായിരുന്നില്ല എന്ന് നമ്മള്‍ തിരിച്ചറിഞ്ഞ കാലഘട്ടം. യാത്രാ നിയന്ത്രണങ്ങളിലൂടെ യാത്രാക്ലേശം അനുഭവപ്പെട്ടെങ്കിലും ചില പരക്കം പാച്ചിലുകള്‍ അനാവശ്യമായിരുന്നു എന്ന് നാം തിരിച്ചറിഞ്ഞ കാ...

കോവിഡ് ആദ്യമായി മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് പകര്‍ന്നതായി കണ്ടെത്തി. വായിക്കാം ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

Image
ഇന്ന് ലോകാരോഗ്യ ദിനം. കോവിഡിനെ തുരത്താന്‍ രാപകല്‍ അദ്ധ്വാനിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ നന്ദിയോടെ സ്മരിക്കാം. പ്രശസ്ത സിനിമാ നാടക സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ (84) വിടവാങ്ങി. പള്ളുരുത്തിയിലെ വീടായ പാര്‍വ്വതി മന്ദിരത്തില്‍ ഇന്നലെ പുലര്‍ച്ചെ 3.30 ന് ആയിരുന്നു അന്ത്യം. വൈകീട്ട് പള്ളുരുത്തി പൊതു ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തി. നാടക ഗാന സംഗീത സംവിധാനത്തിലൂടെ സിനിമയിലെത്തിയ എം.കെ അര്‍ജുനന്‍ ഇരുനൂറിലേറെ സിനിമകള്‍ക്കായി അറുനൂറോളം ഗാനങ്ങള്‍ ഒരുക്കി. ആയിരത്തിലേറെ നാടക ഗാനങ്ങളും. യേശുദാസിന്റെ ശബ്ദം ആദ്യമായി റെക്കോര്‍ഡ് ചെയ്തത് അര്‍ജുനനാണ്. സംഗീത സംവിധായകനായ എ.ആര്‍ റഹ്മാന്‍ ആദ്യമായി സിനിമയില്‍ കീബോര്‍ഡ് വായിക്കകുന്നതും അദ്ധേഹത്തോടൊപ്പം. കോവിഡ് പ്രതിരോധത്തിനുള്ള സാമ്പത്തിക നടപടികളുടെ ഭാഗമായി എം.പിമാരുടെ ശമ്പളം ഈ മാസം മുതല്‍ ഒരു വര്‍ഷത്തേക്ക് 30 ശതമാനം കുറക്കാനും എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് 2 വര്‍ഷത്തതേക്ക് മരവിപ്പിക്കാനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. വര്‍ഷം 2 കോടി രൂപയാണ് എംപി ഫണ്ട്. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഗവര്‍ണര്‍മാരും ശമ്പളത്തില്‍ 30 ശതമാനം കുറവു...

എന്താണ് മോറട്ടോറിയം? വായ്പാ തിരിച്ചടവുള്ളവര്‍ ശ്രദ്ധിക്കുക

Image
ബാങ്ക് വായ്പകള്‍ക്ക് റിസര്‍വ്വ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ള കാര്യം എല്ലാവരും എല്ലാവരും അറിഞ്ഞുകാണുമല്ലോ. എന്താണ് ഈ മോറട്ടോറിയം? ആര്‍ക്കൊക്കെ ഇത് ലഭിക്കും? നിബന്ധനകള്‍ എന്തൊക്കെയാണ്?  ഇത്തരം കാര്യങ്ങളെ കുറിച്ച് വിശദമാക്കുകയാണ് ഇവിടെ. സോഷ്യല്‍ മീഡിയകള്‍ വഴി പല വ്യാജ വാര്‍ത്തകളും അഭ്യൂഹങ്ങളും ഇതേക്കുറിച്ച് വ്യാപകമായി പ്രചരിക്കുന്നതുകൊണ്ട് യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ ഇത് നിങ്ങള്‍ക്ക് ഉപകരിക്കും. തെറ്റിദ്ധരിപ്പിക്കുന്നതും പേടിപ്പിക്കുന്നതുമായ സന്ദേശങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍  ഓര്‍ത്തിര്‌ക്കേണ്ട ചില വസ്തുതകള്‍ ഇതോടൊപ്പം വായിക്കാം. വായ്പാ തിരിച്ചടവിന് മൂന്ന് മാസം സാവകാശം അനുവദിക്കാന്‍ ബാങ്കുകള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കും റിസര്‍വ്വ് ബാങ്ക് അനുവാദം നല്‍കിയിരുന്നു. ഇതാണ് മോറട്ടോറിയം എന്ന് അറിയപ്പെടുന്നത്. ഇത് വായ്പാ തിരിച്ചടവിനുള്ള സാവകാശം മാത്രമാണ്. അതായത് പലിശയിളവോ മുതലോ പലിശയോ ഒഴിവാക്കലോ അല്ല. മോറട്ടോറിയം അനുസരിച്ച് മാര്‍ച്ച് 1 മുതല്‍ മെയ് 31 വരെയുള്ള തിരിച്ചടവിനാണ് സാവകാശം ലഭിക്കുക. എല്ലാ തരം വായ്പകള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ബില്‍ തിരിച്ചടവിനും ക്ര...

പുറത്തിറങ്ങാന്‍ പോലീസ് അംഗീകരിച്ച പാസ്സ് എങ്ങിനെ നേടാം?

Image
ലോക്ക്ഡൗണിനോടോപ്പം നിരോധനാജ്ഞയും നിലവിലുള്ള കേരളത്തില്‍ പുറത്തിറങ്ങി നടക്കുന്നതിന് നിയന്ത്രണങ്ങളുള്ള കാര്യം എല്ലാവര്‍ക്കും അറിയാമായിരിക്കും ലോക്കഡൗണിനു ശേഷം എന്തായിരിക്കും എങ്ങിനെയായിരിക്കും കാര്യങ്ങള്‍ എന്നുള്ളതിനെകുറിച്ച് സര്‍ക്കാര്‍ രൂപരേഖ തയ്യാറായി വരുന്നേ ഉള്ളൂ. കോവിഡ്-19 ലോകമാകെ പടര്‍ന്നുപിടിച്ച ഈ സാഹചര്യത്തില്‍ സര്‍ക്കാറിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മുന്നോട്ടുനീങ്ങുക എന്നതാണ് നമുക്ക് ചെയ്യാനുള്ള ഏക മാര്‍ഗ്ഗം. നിരോധനാജ്ഞ നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ പുറത്തിറങ്ങാന്‍ നിയന്ത്രണങ്ങളുണ്ട്. എന്തെങ്കിലും ആവശ്യത്തിന് പുറത്തുപോവുകകയാണെങ്കില്‍ നിര്‍ദ്ദിഷ്ട ഫോമില്‍ സത്യവാങ്മൂലം പൂരിപ്പിച്ച് കയ്യില്‍ കരുതേണ്ടതാണ് എന്ന് നിങ്ങള്‍ക്ക് അറിയാമായിരിക്കും. എന്നാല്‍ ഇത് പോലീസ് അംഗീകരിക്കണം എന്ന് നിര്‍ബന്ധമില്ല. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നതോ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതോ പിടിക്കപ്പെട്ടാല്‍ അറസ്റ്റ് ചെയ്യപ്പെടാനും വാഹനം പിടിച്ചുകൊണ്ടു പോവാനും സാധ്യതയുണ്ട്. പിന്നീട് വന്‍ തുക പിഴയിലേക്കും ജയില്‍ വാസത്തിലേക്കും മറ്റു നിയമക്കുരുക്കുകളിലേക്കും ഇത് നയിച്ചേക്കാം. ...

മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി

Image
കുടുംബശ്രീ വഴി ഓരോ അംഗങ്ങള്‍ക്കും ഇരുപതിനായിരം രൂപ വരെ വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറെ ചുമതലപ്പെടുത്തിയതായി ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് പപ്രസ്താവിച്ചു. ഇതിനായി 2000 കോടി രൂപയാണ് കേരള സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്. കോവിഡ് 19 പാശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 20000 കോടി രൂപയുടെ പ്രത്യേക പാക്കേജില്‍ നിന്നാണ് ലോക്ക്ഡൗണ്‍ കാലത്ത് കുടുംബത്തിനുണ്ടാവുന്ന സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത് ദുരിതാശ്വാസമായി ഈ തുക ലഭ്യമാക്കുന്നത്. ഇതു പ്രകാരം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ ഒരു അംഗത്തിന് 5000 / 10000 / 15000 / 20000 എന്നിങ്ങനെ പരമാവധി 20000 രൂപ വരെ നല്‍കുന്ന ഈ പദ്ധതി മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി എന്നാണ് അറിയപ്പെടുക. ആര്‍ക്കൊക്കെ, എങ്ങിനെയൊക്കെ ഈ വായ്പ ലഭ്യമാവും? 2019 ഡിസംബര്‍ 31 ന് മുമ്പ് രൂപീകരിച്ച കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കായിരിക്കും മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി എന്ന വായ്പ ലഭ്യമാവുക. അയല്‍ക്കൂട്ടങ്ങള്‍ ഇതിനകം വായ്പ എടുത്തിട്ടുള്ള അതേ ബാങ്കില്‍ നിന്നാണ് ഈ വായ്പയും എടുക്കേണ്ടത്. ഇ...

കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം- 2-4-2020

Image
ഇന്ന് നമ്മുടെ സംസ്ഥാനത്ത് 21 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. അതില്‍ 8 പേര്‍ കാസര്‍ഗോഡ് ജില്ലയാണ്. 5 പേര് ഇടുക്കിയാണ്. 2 പേര് കൊല്ലം. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശുര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ഓരോരുത്തര്‍ വീതം. ഇതുവരെ 286 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 256 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 1655934 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. 165291 പേര്‍ വീടുകളിലും 643 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് ആശുപത്രിയില്‍ പ്രവവേശിപ്പിച്ചത് 145 പേരെയാണ്. 8456 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. 7622 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പായിട്ടുണ്ട്. ഇന്ന് പോസിറ്റീവ് ആയതുള്‍പ്പെടെ ഇതുവരെ രോഗബാധയുണ്ടായ 200 പേര്‍ വിദേശത്തുനിന്നു വന്ന മലയാളികളാണ്. 7 പേര്‍ വിദേശികളാണ്. രോഗികളുമായി സമ്പര്‍ക്കം മൂലം വൈറസ് ബാധിച്ചവര്‍ 76 പേരാണ്. ഇതിനു പുറമെ ഇന്ന് രോഗം സ്ഥിരീകരിച്ച 2 പേര്‍ നിസ്സാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തി നിരീക്ഷണത്തില്‍ ഉള്ളവരാണ്. ഒരാള്‍ ഗുജറാത്തില്‍ നിന്നെത്തിയതാണ്. ഇതുവരെ നെഗറ്റീവായവര്‍ 28. ഇന്ന് തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ ഓരോരുത്തരുടെ റിസള്‍ട്ട് നെഗറ്റീവ...