കോവിഡ് ആദ്യമായി മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് പകര്‍ന്നതായി കണ്ടെത്തി. വായിക്കാം ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്ന് ലോകാരോഗ്യ ദിനം. കോവിഡിനെ തുരത്താന്‍ രാപകല്‍ അദ്ധ്വാനിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ നന്ദിയോടെ സ്മരിക്കാം.
പ്രശസ്ത സിനിമാ നാടക സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ (84) വിടവാങ്ങി. പള്ളുരുത്തിയിലെ വീടായ പാര്‍വ്വതി മന്ദിരത്തില്‍ ഇന്നലെ പുലര്‍ച്ചെ 3.30 ന് ആയിരുന്നു അന്ത്യം. വൈകീട്ട് പള്ളുരുത്തി പൊതു ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തി. നാടക ഗാന സംഗീത സംവിധാനത്തിലൂടെ സിനിമയിലെത്തിയ എം.കെ അര്‍ജുനന്‍ ഇരുനൂറിലേറെ സിനിമകള്‍ക്കായി അറുനൂറോളം ഗാനങ്ങള്‍ ഒരുക്കി. ആയിരത്തിലേറെ നാടക ഗാനങ്ങളും. യേശുദാസിന്റെ ശബ്ദം ആദ്യമായി റെക്കോര്‍ഡ് ചെയ്തത് അര്‍ജുനനാണ്. സംഗീത സംവിധായകനായ എ.ആര്‍ റഹ്മാന്‍ ആദ്യമായി സിനിമയില്‍ കീബോര്‍ഡ് വായിക്കകുന്നതും അദ്ധേഹത്തോടൊപ്പം.
കോവിഡ് പ്രതിരോധത്തിനുള്ള സാമ്പത്തിക നടപടികളുടെ ഭാഗമായി എം.പിമാരുടെ ശമ്പളം ഈ മാസം മുതല്‍ ഒരു വര്‍ഷത്തേക്ക് 30 ശതമാനം കുറക്കാനും എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് 2 വര്‍ഷത്തതേക്ക് മരവിപ്പിക്കാനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. വര്‍ഷം 2 കോടി രൂപയാണ് എംപി ഫണ്ട്. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഗവര്‍ണര്‍മാരും ശമ്പളത്തില്‍ 30 ശതമാനം കുറവു വരുത്താന്‍ താല്‍പര്യം അറിയിച്ചെന്ന് മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. എംപിമാരെന്ന നിലക്ക് പ്രധാനമന്ത്രിയുടെയും കേന്ദ്ര മന്ത്രിമാരുടെയും ശമ്പളവും 30 ശതമാനം കുറയും.
കേരളത്തില്‍ 13 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോഡ്, മലപ്പുറം, കൊല്ലം, പത്തനംതിട്ട ജില്ലക്കാരാണിത്. 3 പേര്‍ കൂടി രോഗമുക്തി നേടി. ലോക്കഡൗണിനു ശേഷവും രാജ്യത്തെ 62 ജില്ലകളില്‍ നിയന്ത്രണം തുടരാന്‍ സാധ്യത. ഇതില്‍ കേരളത്തിലെ 8 ജില്ലകളും ഉള്‍പ്പെടും. ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ച കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാംകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളാണ് കേരളത്തില്‍ ഉള്‍പ്പെടുുന്നത്. അതേസമയം രാജ്യത്തെ ചിലയിടങ്ങളില്‍ കോവിഡ് സമൂഹവ്യാപന ഘട്ടത്തിലാണെന്ന് എയിംസ് ഡയറക്ടറും കോവിഡ് പ്രതിരോധത്തിനുള്ള കേന്ദ്ര കര്‍മ്മസമിതി അംഗവുമായ ഡോ.രണ്‍ദീപ് ഗുലേറിയ പറഞ്ഞു. രാജ്യത്ത് 57 മലയാളി നഴ്‌സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 48 പേര്‍ മുംബെയിലും 9 പേര്‍ ഡല്‍ഹിയിലുമാണ്. ഒരാളുടെ നില ഗുരുതരമാണ്. 8 മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് വിദേശത്തു മരിച്ചു.
ലോക്ക്ഡൗണ്‍ കാലാവധിക്കു ശേഷം നാട്ടിലേക്കു മടങ്ങിയെത്തുന്ന പ്രവാസികളെ ഐസലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്ന് മന്ത്രി കെ.ടി ജലീല്‍. പണം നല്‍കിയും സൗജന്യമായും താമസിക്കാവുന്ന ഐസലേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. ലോക്ക്ഡൗണ്‍ രണ്ടാഴ്ച പിന്നിടുന്നതോടെ വിദേശത്തുനിന്നും മര്‌റു സംസ്ഥാനങ്ങളില്‍ നിന്നും വന്ന ഹൈ റിസ്‌ക് വിഭാഗം ഒഴികെയുള്ളവവരുടെയെല്ലാം ക്വാറന്റീന്‍ കാലാവധി അവസാനിക്കുന്നതോടെ ഇനി സമ്പര്‍ക്ക രോഗികള്‍ മാത്രമേ കാണൂ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപതത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് ബാധിച്ചു 10 ദിവസമായി വസതിയില്‍ ചികിത്സയിലായിരുന്നു.
കോവിഡ് ആദ്യമായി മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് പകര്‍ന്നതായി കണ്ടെത്തി. യു.എസ്സില്‍ ന്യൂയോര്‍ക്കിലെ ബ്രോന്‍ക്‌സ് മൃഗശാലയില്‍ 4 വയസ്സുള്ള നാദിയ എന്ന പെണ്‍കടുവക്കാണ് രോഗം. ജീവനക്കാരില്‍ നിന്നാണ് രോഗം പകര്‍ന്നത്.
കോവിഡ് പാശ്ചാതലത്തില്‍ ബാങ്ക് അക്കൗണ്ടുകളിലെ പണം തപാല്‍ വകുപ്പു വഴി ആവശ്യക്കാരന്റെ വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് തുടക്കമായി. ധനമന്ത്രി ടി.എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു.
കാശ്മീരില്‍ നിയന്ത്രണ രേഖക്കു സമീപം നുഴഞ്ഞുകയറിയ ഭീകരരുമായുള്ള ശക്തമായ പോരാട്ടത്തില്‍ 5 പാക്ക് ഭീകരരെ സൈന്യം വധിച്ചു. 5 കമാന്‍ഡോകളും വീരമൃത്യു വരിച്ചു.
ഓരോ ബി.ജെ.പി പ്രവര്‍ത്തകനും ഈ ദിവസങ്ങളില്‍ പാവപ്പെട്ടവരുടെ കണ്ണീരൊപ്പാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി സ്ഥാപക ദിനത്തില്‍ രാജ്യത്തെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ധേഹം. 1980 ഏപ്രില്‍ ആറിനാണ് ബിജെപി രൂപം കൊണ്ടത്.
ആശുപത്രികളില്‍ രോഗികളെ സുരക്ഷിതമായി പരിശോധിക്കാനും വ്യക്തികളെ അണുവിമുക്തമാക്കാനുമുള്ള പുതിയ സംവിധാനങ്ങള്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചു. അള്‍ട്രാവയലറ്റ് സ്േ്രപ ഉള്‍പ്പെടെ സംവിധാനങ്ങളുള്ള ബൂത്താണ് രോഗികളെ പരിശോധിക്കാന്‍ ഒരുക്കിയിരിക്കുന്നത്.

Comments
Post a Comment