മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി


കുടുംബശ്രീ വഴി ഓരോ അംഗങ്ങള്‍ക്കും ഇരുപതിനായിരം രൂപ വരെ വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറെ ചുമതലപ്പെടുത്തിയതായി ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് പപ്രസ്താവിച്ചു. ഇതിനായി 2000 കോടി രൂപയാണ് കേരള സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്. കോവിഡ് 19 പാശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 20000 കോടി രൂപയുടെ പ്രത്യേക പാക്കേജില്‍ നിന്നാണ് ലോക്ക്ഡൗണ്‍ കാലത്ത് കുടുംബത്തിനുണ്ടാവുന്ന സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത് ദുരിതാശ്വാസമായി ഈ തുക ലഭ്യമാക്കുന്നത്. ഇതു പ്രകാരം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ ഒരു അംഗത്തിന് 5000 / 10000 / 15000 / 20000 എന്നിങ്ങനെ പരമാവധി 20000 രൂപ വരെ നല്‍കുന്ന ഈ പദ്ധതി മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി എന്നാണ് അറിയപ്പെടുക.

ആര്‍ക്കൊക്കെ, എങ്ങിനെയൊക്കെ ഈ വായ്പ ലഭ്യമാവും?

2019 ഡിസംബര്‍ 31 ന് മുമ്പ് രൂപീകരിച്ച കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കായിരിക്കും മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി എന്ന വായ്പ ലഭ്യമാവുക. അയല്‍ക്കൂട്ടങ്ങള്‍ ഇതിനകം വായ്പ എടുത്തിട്ടുള്ള അതേ ബാങ്കില്‍ നിന്നാണ് ഈ വായ്പയും എടുക്കേണ്ടത്. ഇതുവരെ വായ്പ എടുക്കാത്ത അയല്‍ക്കൂട്ടങ്ങളാണെങ്കില്‍ അവര്‍ക്ക് സേവിംഗ്‌സ് അക്കൗണ്ടുള്ള ബാങ്കുകള്‍ മുഖേനയാണ് വായ്പ എടുക്കേണ്ടത്. ബാങ്കുകള്‍ പുതിയ ലിങ്കേജ് വായ്പയായോ നിലവിലുള്ള വായ്പയുടെ പരിധി ഉയര്‍ത്തിയോ ഈ വായ്പ അനുവദിക്കുന്നതാണ്. എല്ലാ കുടുംബശ്രീ അംഗങ്ങള്‍ക്കും വായ്പ ലഭ്യമാക്കി സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വായ്പ അനുവദിക്കുന്നത്. പക്ഷേ സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് വേതനം / പെന്‍ഷന്‍ ലഭിക്കുന്ന (പ്രതിമാസം 10000 രൂപയോ അതില്‍ കൂടുതലോ) അയല്‍ക്കൂട്ടാംഗങ്ങളോ കുടുംബാംഗങ്ങളോ ഉണ്ടെങ്കില്‍ അവര്‍ക്ക് ഈ വായ്പ അനുവദിക്കുന്നതല്ല.

36 മാസമായിരിക്കും വായ്പാ കകാലാവധി. ഇതില്‍ 6 മാസം മോറട്ടോറിയം ലഭിക്കും. ബാങ്കുകള്‍ക്ക് ഈടാക്കാവുന്ന പരമാവധി പലിശ 9 ശതമാനം ആയിരിക്കും. ഈ പലിശത്തുക 3 വാര്‍ഷിക ഗഡുക്കളായി സര്‍ക്കാറില്‍ നിന്നും സബ്‌സിഡിയായി അയല്‍ക്കകൂട്ടങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കുടുംബശ്രീ മുഖേന ലഭ്യമാക്കുന്നതതാണ്. ഫലത്തില്‍ പലിശയില്ലാത്ത ഒരു വായ്പയായി ഇത് കണക്കാക്കാം.

സംസ്ഥാനത്ത് 2.9 ലക്ഷം വരുന്ന അയല്‍ക്കൂട്ടങ്ങളില്‍ 46 ലക്ഷത്തോളം അംഗങ്ങള്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്. വായ്പ നല്‍കുന്നതിനും സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് സമിതിയുമായും സഹകരണ രജിസ്ട്രാറുമായും കരാറില്‍ ഒപ്പുവക്കുന്നതിന് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറെ ധനമന്ത്രി ചുയതലപ്പെടുത്തിയതിനാല്‍ ഈ വായ്പാ സൗകര്യം എല്ലാ കുടുംബശ്രീ അയല്‍ക്കൂട്ടം അംഗങ്ങള്‍ക്കും ഉടന്‍തന്നെ ലഭ്യമാവും.

ഈ വായ്പയുടെ പ്രത്യേകതകള്‍

കുടുംബശ്രീ മുഖേന ലഭ്യമാക്കുന്നതുകൊണ്ട്് ലളിതമായ നടപടിക്രമങ്ങള്‍ മതിയാവും. വായ്പക്ക് ഈടു നല്‍കേണ്ട കാര്യമില്ല. കാലതാമസം കൂടാതെ തുക വളരെ പെട്ടന്ന് ലഭിക്കുന്നു. ഏറ്റവും വലിയ പ്രത്യേകത ഈ വായ്പയുടെ പലിശക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നു എന്നുള്ളതാണ്.


ഈ വിവരം പരമാവധി ഷെയര്‍ ചെയ്യുക.

Comments

Popular posts from this blog

ലോക്കഡൗണ്‍ കാലത്തെ 15 ദിനങ്ങള്‍. നമ്മള്‍ പഠിച്ചതും പഠിക്കേണ്ടതും

പുറത്തിറങ്ങാന്‍ പോലീസ് അംഗീകരിച്ച പാസ്സ് എങ്ങിനെ നേടാം?

കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം- 2-4-2020